---
title: "മയക്കുമരുന്ന് കേസ് ഉൾപ്പെടെ ആറ് കേസുകളിൽ പ്രതിയായ ആളെ പിടിക്കാൻ ചെന്ന പോലീസിന് നേരെ നായയെ അഴിച്ചുവിട്ടു."
english_title: "The dog was unleashed on the police who went to nab the accused in six cases, including a drug case."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/71029/The dog was unleashed on the police who went to nab the accused in six cases, including a drug case."
published_at: "2022-09-27T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633290e59fb8c_FB_IMG_1664257607469.jpg"
keywords: []
---

# മയക്കുമരുന്ന് കേസ് ഉൾപ്പെടെ ആറ് കേസുകളിൽ പ്രതിയായ ആളെ പിടിക്കാൻ ചെന്ന പോലീസിന് നേരെ നായയെ അഴിച്ചുവിട്ടു.

> **Lead Summary:** മുളന്തുരുത്തി..... മുളന്തുരുത്തിയിൽ നാല് മയക്കുമരുന്ന് കേസ് ഉൾപ്പെടെ ആറ് കേസുകളിൽ പ്രതിയായ ആളെ പിടിക്കാൻ ചെന്ന പോലീസിന് നേരെ നായയെ അഴിച്ചുവിട്ട് പ്രതി.

## Article Content

മുളന്തുരുത്തി..... മുളന്തുരുത്തിയിൽ നാല് മയക്കുമരുന്ന് കേസ് ഉൾപ്പെടെ ആറ് കേസുകളിൽ പ്രതിയായ ആളെ പിടിക്കാൻ ചെന്ന പോലീസിന് നേരെ നായയെ അഴിച്ചുവിട്ട് പ്രതി.

ആകാശ് ബിനു ( 23 )വിനെ ആണ് കാപ്പ പ്രകാരം മുളന്തുരുത്തി ഇൻസ്പെക്ടർ ഷിജു പി എസ് അറസ്റ്റ് ചെയ്യാൻ ചെന്നത് ആരക്കുന്നത്ത് വാടകക്ക് താമസിക്കുക ആയിരുന്ന പ്രതിയെ പിടികൂടാൻ പോലീസ് സംഘം എത്തിയപ്പോൾ പ്രതിയുടെ വീട്ടിലുണ്ടായിരുന്ന വളർത്തു നായയെ അഴിച്ചു വിട്ടു. ഇൻസ്പെക്ടർ ഷിജു പി എസ് ,എസ് ഐ സുമിത എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയ ശേഷം പ്രതിയെക്കൊണ്ട് തന്നെ നായയെ പൂട്ടിയിടീച്ചു.അറസ്റ്റ് ചെയ്ത പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. എറണാകുളം റൂറൽ എസ്.പി.വിവേക് കുമാറിന്റെ നിർദ്ദേശപ്രകാരം പുത്തൻകുരിശ് ഡിവൈഎസ്പി അജയ് നാഥിൻ്റെ മേൽ നോട്ടത്തിൽ ആയിരുന്നു അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/71029/The dog was unleashed on the police who went to nab the accused in six cases, including a drug case.)